ചാന്നാങ്കരയിലാണ് അമ്മൂമ്മയെ ചെറുമകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തുന്നത്. കൊല്ലപ്പെട്ടത് അറുപത്തിയഞ്ചുകാരി മേഴ്സിയാണ്, പ്രതി മേഴ്സിയുടെ മകളുടെ മകനായ ഷിബിനാണ്. ഷിബിന്‍ ആദ്യഘട്ടം തന്നെ പൊലീസിന്റെ പിടിയിലായത്.
ലഹരിക്കടിമയായ ഷിബിന്‍ വീട്ടില്‍ സ്ഥിരമായി കുഴപ്പക്കാരനാണ്. ഇന്ന് രാവിലെയും വഴക്കുണ്ടായി. തുടര്‍ന്ന്, വീട്ടില്‍ ഒറ്റക്കായിരുന്ന മേഴ്സിയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. കത്തിയുമായി പുറത്തിറങ്ങിയ ഷിബിന്‍ സമീപവാസികളെ കൊലപാതക വിവരം അറിയിച്ചു. നാട്ടുകാര്‍ വിവരമറിയിച്ചെത്തിയ പൊലീസ് മേഴ്സിയെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരിച്ചിരുന്നു.
ഷിബിനെ കഠിനംകുളത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കൊലയ്ക്കിടെ കാലിന് പരുക്കേറ്റ ഷിബിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.