ആലുവ റെയില്‍വേ സ്റ്റേഷന് സമീപം യുവാവിനെ മര്‍ദിച്ച് പണവും സ്വര്‍ണവും കവര്‍ന്നതായി പരാതി. കോടനാട് സ്വദേശിയായ ഇരുപത്തിയെട്ടുകാരന്‍ ജോഫിന്‍ ജിജുവാണ് മര്‍ദനത്തിനിരയായി ആശുപത്രിയിൽ ചികിത്സയിലുളളത്. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചെന്നും ജോഫിൻ സംഭവ സ്ഥലത്ത് എത്തിയതിനെക്കുറിച്ചും അന്വേഷിക്കുന്നതായി റൂറൽ എസ് പി കെ എസ് സുദർശൻ മനോരമ ന്യൂസിനോട് പറഞ്ഞു.