ചാലക്കുടി മേലൂരില്‍ നഴ്സ് ഭര്‍തൃഗൃഹത്തില്‍ പൊള്ളലേറ്റു മരിച്ചനിലയില്‍. ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്നു മിനു. മുപ്പത്തിയേഴു വയസുണ്ട്. ഭര്‍ത്താവ് ജിബിന്‍ വിദേശത്താണ്. എട്ടു വയസുള്ള മകളും മൂന്നു വയസുള്ള മകനുമുണ്ട്. പനി ബാധിച്ച മകനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് ഇന്നു രാവിലെയാണ് വീട്ടില്‍ മടങ്ങി വന്നത്. മിനുവും രണ്ടു മക്കളും എഴുപത്തിയഞ്ചുകാരിയായ ഭര്‍തൃമാതാവുമാണ് വീട്ടില്‍ താമസം. അടുക്കളയില്‍ പൊള്ളലേറ്റ നിലയിലാണ് മിനുവിനെ കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. മണ്ണെണ്ണ ദേഹത്ത് ഒഴിച്ചതായും സംശയിക്കുന്നു. ഇളയ മകനും ഭര്‍തൃമാതാവും മാത്രമായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നത്. മക്കളെ തനിച്ചാക്കി എന്തിന്‍റെ പേരിലാണ് ജീവനൊടുക്കിയതെന്ന് വ്യക്തമല്ല. ചാലക്കുടി ഡിവൈ.എസ്.പിയുടെ നേൃത്വത്തില്‍ അന്വേഷണം തുടരുകയാണ്. പറവൂര്‍ സ്വദേശിനിയാണ് മരിച്ച മിനു. മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം മോര്‍ച്ചറിയിലേയ്ക്കു മാറ്റി.