17ാമത്തെ വയസില്‍ ആദ്യ യാത്ര...ഇന്ന് കാണാത്ത ഇടങ്ങളില്ല..പോകാത്ത വഴികളില്ല...യാത്രകളെ പ്രണയിച്ച ഗൗരി എന്ന പെണ്‍കുട്ടി ഇന്ന് ലോകമറിയുന്ന വ്ലോഗര്‍ ഗൗരിയാണ്. ഈ യാത്രകളിലൂടനീളം ഒരുപാട് ജീവിതങ്ങള്‍ കണ്ടെന്നും ആ ജീവിതങ്ങളെല്ലാം പഠിപ്പിച്ചത് ഒരൊറ്റ സത്യം മാത്രമാണെന്നും ഗൗരി പറയുന്നു. 'നമ്മളെല്ലാം ഏതോ വലിയൊരു കഥയുടെ ഭാഗമാണെന്നുളള സത്യമാണ്'. മനുഷ്യന്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും ചെയ്തിരിക്കേണ്ട ഒന്നാണ് യാത്രയെന്നും ഗൗരി പറയുന്നു. യാത്രാനുഭവങ്ങളും തന്‍റെ ഓണവിശേഷങ്ങളും പങ്കുവയ്ക്കുകയാണ് ഗൗരി മനോരമ ന്യൂസിലൂടെ.

ENGLISH SUMMARY:

Travel vlogger Gouri, who started her journey at 17, shares her experiences of exploring unseen places and undiscovered paths. She emphasizes that every life is part of a larger story and that travel is an essential human experience.