പത്തനംതിട്ട കുമ്പനാട് വയോധികയുടെ മരണമുണ്ടായി. കോയിപ്പുറം സ്വദേശി പൊന്നമ്മ. കേസിൽ മകന്‍ ടിജോയും കൂടെയുണ്ടായിരുന്ന സുഹൃത്ത് റിന്‍സിയും പിടിയിലായി. ഭാര്യയുമായി പിണങ്ങി കഴിയുന്ന ടിജോ കൊല്ലം സ്വദേശിനിയായ റിൻസി മോൾ എന്ന യുവതിക്കൊപ്പമാണ് താമസം. റിൻസിയും ടിജോയും തമ്മിൽ വഴക്കുണ്ടായപ്പോൾ പൊന്നമ്മ ഇടപെടുകയായിരുന്നു. ഇതിനിടെ അമ്മയെ മകൻ ടിജോ മർദ്ദിക്കുകയും ചവിട്ടുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഇൻക്വസ്റ്റ് നടപടികളിൽ സംശയം തോന്നിയ പോലീസ് പോസ്റ്റുമോർട്ടത്തിലാണ് മരണ കാരണം കണ്ടെത്തിയത്. മകൻ ടിജോയെ ചോദ്യം ചെയ്തപ്പോഴാണു കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്. ടിജോ തോമസിനെയും റിൻസി മോളെയും പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു

ENGLISH SUMMARY:

A tragic incident in Kummanad, Pathanamthitta, where a senior citizen, Ponnamma, was murdered. Her son, Tijo, and his friend, Rinsy, have been arrested in connection with the case, following a dispute where Ponnamma intervened.