കുഞ്ഞിനെ ഒഴിവാക്കാനുള്ള വഴികള്‍ അഷ്കര്‍ ആലോചിച്ചു. അതിന് വേണ്ടി നിരന്തരമായി ഉപദ്രവിച്ചു. മെഴുകുതിരി കൊണ്ട് കാലുകളില്‍ നിരന്തരമായി പൊള്ളിച്ചു. വടിയും കയ്യും ഉപയോഗിച്ച് ശരീരമാസകലം അടിച്ച് മുറിച്ചു. കട്ടിലില്‍ നിന്ന് എടുത്ത് എറിഞ്ഞ് രണ്ടും കയ്യും ഒടിച്ചു..കയ്യൊടിഞ്ഞ് വേദനകൊണ്ട് കരഞ്ഞ കുഞ്ഞിനെ 12 ദിവസം ആശുപത്രിയില്‍ കൊണ്ടുപോകാതെ വിട്ടിലിരുത്തി..ഇങ്ങിനെ കേട്ടാല്‍ തന്നെ പേടിയാകുന്ന ഉപദ്രവങ്ങളുടെ നീണ്ട നിരയാണ് കുറ്റപത്രത്തില്‍ വിശദീകരിക്കുന്നത്