ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച കേസിൽ അർജുൻ ആയെങ്കിയെ മൂന്നു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. തലശ്ശേരി സിജെഎം കോടതിയാണ് വെള്ളിയാഴ്ച പതിനൊന്നര വരെ കസ്റ്റഡി അനുവദിച്ചത്. കസ്റ്റഡി അപേക്ഷയിൽ പ്രതിഭാഗവും പ്രോസിക്യൂഷനും കോടതിയിൽ ശക്തമായ വാദം നടന്നു. ആഭ്യന്തര മന്ത്രിക്കെതിരെ പോസ്റ്റിട്ട ഐഫോൺ കണ്ടെത്തേണ്ടതുണ്ടെന്നും അതിനാൽ 5 ദിവസം കസ്റ്റഡി അനുവദിക്കണം എന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ പ്രതിയെ കസ്റ്റഡിയിൽ എടുക്കുമ്പോൾ തന്നെ ഒരു മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തിരുന്നുവെന്നും ഇനിയും മൊബൈൽ പിടിക്കാൻ ഉണ്ട് എന്ന് പോലീസ് പറയുന്നത് വ്യാജ തെളിവ് ഉണ്ടാക്കാനാണ് എന്നുമായിരുന്നു പ്രതിഭാഗത്തിന്റെ മറുവാദം. പിന്നാലെയാണ് മൂന്നുദിവസം കസ്റ്റഡി അനുവദിച്ചത്.
അര്‍ജുനെതിരെ കാപ്പ ചുമത്തുന്നതില്‍ നിലവില്‍ തീരുമാനമൊന്നും ആയിട്ടില്ല. കണ്ണൂർ വളപട്ടണം എസ്എച്ച്ഒയാണ് അർജുൻ ആയെങ്കിക്കെതിരായ കേസ് ഹിസ്റ്ററി റിപ്പോർട്ട് തയ്യാറാക്കുന്നത്. അർജുന് എതിരായ മുഴുവൻ കേസുകളുടെയും വിശദാംശങ്ങൾ റിപ്പോർട്ടിൽ ഉണ്ടാകും. സംഘടിത കുറ്റകൃത്യ ഗൂഢാലോചന കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ ജാമ്യം കോതമംഗലം കോടതി ഇന്ന് റദ്ദാക്കി. ജാമ്യം റദ്ദാക്കാന്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആയങ്കി സ്ഥിരം കുറ്റവാളിയാണെന്ന് റിപ്പോർട്ടിൽ പോലീസ് പറയുന്നുണ്ട്.