കോട്ടയം തീക്കോയി കേന്ദ്രീകരിച്ച് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഗര്‍‌ഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ വില്‍ക്കുന്ന സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തേക്ക് വരികയാണ്. 

അസം സ്വദേശിയായ ഇരുപത്തിരണ്ടുകാരിയുടെ വെളിപ്പെടുത്തല്‍ വന്നതോടെയാണ് ഈ സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ നമ്മള്‍ കേള്‍ക്കുന്നത്. മൂന്ന് ലക്ഷം രൂപ വാഗ്ദാനം ചെയ്തും പ്രസവത്തിന്റെ ചെലവും വഹിക്കുമെന്ന് പറഞ്ഞാണ് അസം സ്വദേശിനി വെളിപ്പെടുത്തിയത്.  പ്രസവം കഴിയുമ്പോള്‍ കുഞ്ഞിനെ അവര്‍ക്ക് കൊടുക്കണമെന്നും സംഘം യുവതിയോട് പറഞ്ഞിരുന്നു. 

ഒന്നര വയസുള്ള പെണ്‍കുട്ടിയുടെ അമ്മയായ യുവതി വീണ്ടും ഗര്‍ഭിണിയായതോടെയാണ് വീടുവിടുന്നത്. ഗര്‍ഭച്ഛിദ്രത്തിന് ഭര്‍ത്താവും വീട്ടുകാരും നിര്‍ബന്ധിച്ചിരുന്നു. ദത്ത് നല്‍കിയിട്ട് വീട്ടിലേക്ക് എത്തിയാല്‍മതിയെന്ന് പറഞ്ഞ് വീട്ടില്‍നിന്ന് ഇറക്കി വിടുകയായിരുന്നു. 

തമിഴ്നാട്ടുകാരനായ രാജാ, വാഗമൺ സ്വദേശി അർജുൻ എന്നിവരെയാണ് ഈരാറ്റുപേട്ട പൊലീസ് ആദ്യഘട്ടത്തില്‍  പിടികൂടിയത്. കോട്ടയം തീക്കോയി കേന്ദ്രീകരിച്ച് ഗർഭിണിയായ അസംകാരിയെ താമസിപ്പിക്കുകയും മർദിക്കുകയും ചെയ്ത കേസിൽ വാഗമൺ സ്വദേശി അനീനയും പിന്നീട് പിടിയിലായി. 

തമിഴ്നാട് കേന്ദ്രീകരിച്ചാണ് പ്രതികള്‍ പ്രവര്‍ത്തിച്ചത് എന്ന് മനസിലായി. പ്രതികളുടെ മൊബൈൽ ഫോൺ, സമൂഹമാധ്യമ അക്കൗണ്ടുകൾ എന്നിവ പരിശോധിച്ചു. വ്യാജ പേരിലാണ് പ്രതികൾ ഇൻസ്റ്റഗ്രാം അക്കൗണ്ട് മുഖേനെ അസം സ്വദേശിനിയെ കോട്ടയം തീക്കോയിയിലേക്ക് എത്തിച്ചിരുന്നത്. കഴിഞ്ഞ ആറു മാസത്തിനിടെ ഒരു കുട്ടിയെ സംഘം വില്പന നടത്തിയെന്ന് അങ്ങനെ തെളിഞ്ഞു. ഇൻസ്റ്റാഗ്രാം കേന്ദ്രികരിച്ചാണ് ഇരകളെ കണ്ടെത്തിയിരുന്നത്.  പിടിയിലായ മൂന്ന് പേര്‍ മാത്രമല്ലെന്നത് പൊലീസിന് തീര്‍ച്ചയാണ്. റിമാന്‍‍ഡിലുള്ള പ്രതികളെ ഒരുമിച്ചിരുത്തി ഇനി ചോദ്യംചെയ്യും. തുടക്കം നടന്ന വെളിപ്പെടുത്തല്‍,

Baby trafficking in Kerala involves a disturbing ring that brings pregnant women from other states to Kottayam.: