TOPICS COVERED

നിസ്സാര പ്രശ്നങ്ങളുടെ പേരിലുള്ള വ്യക്തിവൈരാഗ്യം തീർക്കാൻ നാല് മാസത്തിനിടെ എട്ടുപേരെ വിഷം നൽകി കൊലപ്പെടുത്തിയ പരമ്പരക്കൊലയാളിയാണ് പോലീസിന്റെ പിടിയിലായത്. . ഫെബ്രുവരി മുതൽ മെയ് വരെയുള്ള കാലയളവിലാണ് ഇയാൾ കൊലപ്പെടുത്തിയത് സ്വന്തം ഗ്രാമവാസികളായ എട്ടുപേരെ.പ്രദേശത്ത് ലഭിക്കുന്ന വിഷം തന്നെയായിരുന്നു  രാം സഹായ് ജയ്സ്വാളിന്റെ ആയുധം.  

'സുഹാഗ' എന്നറിയപ്പെടുന്ന ബോറാക്സ് പൗഡർ മദ്യത്തിൽ കലർത്തി നൽകിയാണ് പ്രതി കൊലപാതകങ്ങൾ നടത്തിയിരുന്നത് എന്ന് പൊലീസ് കണ്ടെത്തി. സാധാരണയായി എലിയെ കൊല്ലാന്‍ ഉപയോഗിക്കുന്ന ഈ രാസവസ്തു ഗ്രാമവാസിയായ ഒരാളില്‍ നിന്നാണ് രാം സഹായ് ജയ്സ്വാൾ വാങ്ങിയത്. ആദ്യം ഇത് നായയില്‍ പരീക്ഷിച്ചിരുന്നു. നായ ചത്തതോടെയാണ് ആളുകൾക്ക് നൽകാൻ തീരുമാനിച്ചത്. 

വൈരാഗ്യമുള്ളവരെ വൈകുന്നേരം മദ്യപിക്കാനായി വീട്ടിലേക്ക് ഒറ്റയ്ക്ക് ക്ഷണിക്കും. തുടർന്ന് തയ്യാറാക്കി വച്ച വിഷം കലര്‍ത്തിയ മദ്യം നല്‍കും.

സാവധാനത്തില്‍ മരണത്തിലേക്ക് നയിക്കുന്ന വിഷമായതിനാല്‍ കഴിച്ചവർ ഒന്നോ രണ്ടോ ദിവസത്തിനകം മരിക്കും. മരണശയ്യയിലാകുന്നവര്‍ക്കൊപ്പം സര്‍വസഹായവുമായി രാം സഹായ് ജയ്സ്വാള്‍ ഉണ്ടാകും. ആശുപത്രിയിലെത്തിക്കാനും സംസ്കാര ചടങ്ങിലും എല്ലാം സജീവം. അതിനാൽ മരണത്തിലോ രാം സഹായിയുടെ പെരുമാറ്റത്തിലോ ആര്‍ക്കും സംശമുണ്ടായില്ല

ENGLISH SUMMARY:

Serial killer Ram Sahay Jaiswal, who murdered eight people using poison over four months due to personal grudges, has been apprehended by the police. He used Borax powder, commonly used as rodenticide, mixed with alcohol to commit these slow, deliberate murders.