സ്ത്രീ സുരക്ഷയാണ് വിഷയം. ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും ഇടക്കിടെ പറയുന്ന കാര്യം. സ്ത്രീപക്ഷത്തിനുവേണ്ടിയുളള ഇടപെടലുകളൊക്കെയും ഔദാര്യമല്ല, അവകാശമാണ് കരുതലാണ് എന്നൊക്കെ പറയുമ്പോഴും സംസ്ഥാനത്ത് സ്ത്രീയുടെ സുരക്ഷ ആശങ്കയിലാണ്. കണക്കുകളല്ല കണ്‍മുന്നിലെ ദൃശ്യങ്ങളാണ് തെളിവുകള്‍. തിരുവനന്തപുരത്ത് പ്രണയപ്പകയില്‍ വിദ്യാര്‍ഥിനി ആക്രമിക്കപ്പെട്ടു. മൂവാറ്റുപുഴയില്‍ ഒരുകൂട്ടം യുവാക്കളുടെ ആക്രമണത്തിന് ഇരയായത് ജോലി കഴിഞ്ഞ് മടങ്ങിയ യുവതി. പാലക്കാട്ട് അതിഥിതൊഴിലാളിയുടെ ആക്രമണത്തിന് ഇരയായത് വിദ്യാര്‍ഥിനി. ആലപ്പുഴയില്‍ നാലുപേരുടെ പീഡനം നേരിടേണ്ടിവന്നത് പത്താംക്ലാസുകാരിക്ക്. പ്രണയപ്പക മുതല്‍ പീഡനം വരെ. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ENGLISH SUMMARY:

From crimes of passion to sexual harassment; women's safety raises anxiety across the state