TOPICS COVERED

ഒരു യുദ്ധവും ആരും ജയിച്ച ചരിത്രമില്ല. അതിന്റെ ആത്യന്തികഫലം സാധാരണക്കാരായ മനുഷ്യരുെട തോല്‍വിയാണ്. പതിറ്റാണ്ടുകള്‍ ബാക്കിയാവുന്ന നാശത്തിന്റെ ഗതികേടിന്റെ ദുരിതത്തിന്റെ ഭാവിയാണ് ബാക്കിയാവുക. ഇറാനെ ആക്രമിക്കാനുള്ള ഇസ്രയേല്‍ യുഎസ് സംയുക്ത നീക്കം ഇങ്ങ് ആയിരക്കണക്കിന് കിലോമീറ്റര്‍ ദുരെയുള്ള ഈ കേരളത്തെ വരെ ബാധിച്ചില്ലേ.

പ്രകൃതി വാതക വിതരണത്തെ, ഇന്ധന വിതരണത്തെ എല്ലാം യുദ്ധം ആദ്യമേ താറുമാറാക്കി. മലയാളിയുടെ അടുക്കളവരെ അതിന്റെ പ്രകമ്പനം അറിഞ്ഞു. പതിവില്ലാത്തവിധം വിലക്കയറ്റമാണ് പരിണതഫലം. ആശങ്കയിലാഴ്ന്നുപോയ പ്രവാസികള്‍. ജോലി നഷ്ടപ്പെട്ടവര്‍. യാത്ര മുടങ്ങിയവര്‍. ലോകസാമ്പത്തിക ഘടനയുടെ അടിവേര് ഇളക്കി അമേരിക്കയുടെയും ഇസ്രയേലിന്റെയും ഈ യുദ്ധക്കൊതി. എളുപ്പം കീഴടക്കാമെന്നുള്ള ഹുങ്കില്‍ ഇറാനെ ആക്രമിച്ചിട്ട് ഒടുക്കം നഷ്ടങ്ങളുടെ കണക്ക് മാത്രം ബാക്കിയാക്കി യുദ്ധത്തിന് അവസാനമാവുന്നു. യുദ്ധം സമാധാനത്തെ വരിക്കുന്നു.

പശ്ചിമേഷ്യയുടെ പ്രത്യാശ ലോകത്തിന്റെ തന്നെ പ്രതീക്ഷയാവുന്നു. ഇന്ത്യയും കേരളവും മലയാളിയും യുദ്ധമൊന്ന് അവസാനിച്ചെങ്കില്‍ എന്ന് ആഗ്രഹിച്ചതാണ്. അത് സംഭവിക്കുകയാണ്. 

ENGLISH SUMMARY:

The Iran Israel conflict is a significant event that impacts even distant regions like Kerala, causing disruptions in gas and fuel supply, and leading to price hikes that affect the common people. The ultimate outcome of war is the suffering of ordinary people, and this conflict, driven by a desire for quick victory, is expected to end with losses and a return to peace, a hope shared by India and Kerala.