ഓപ്പറേഷന്‍ തൂഫാനില്‍ ലഹരി വേട്ട തുടരുകയാണ്. പെരുമ്പാവൂരിൽ ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടന്ന പരിശോധനയിൽ ഹെറോയിനുമായി യുവതി പോലീസ് പിടിയിലായി. അസം നാഗോൺ സ്വദേശിനി ഷാഹിദ ഖാത്തൂനെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. മലപ്പുറം കാവനൂരിൽ ഹെറോയിനുമായി യുവതി അടക്കം രണ്ടുപേർ പിടിയിലായി. തലസ്ഥാനത്ത് പേരൂര്‍ക്കടയില്‍ നിന്ന് ഹാഷിഷ് ഓയിലും കഞ്ചാവും എംഡിഎംഎ യും പിടികൂടി.പേരൂര്‍ക്കട പാതിരപ്പള്ളിയിലെ വീട്ടില്‍ നിന്നാണ് ഡാന്‍സാഫ് സംഘം ലഹരി പിടികൂടിയത്. നാട്ടുകാരുടെ പിന്തുണയോടെയാണ് ഓപ്പറേഷന്‍ തൂഫാന്‍ വിജയകരമായി നടപ്പാക്കുന്നത്. വരുംദിവസങ്ങളില്‍ സിനിമാ മേഖല കേന്ദ്രീകരിച്ചും ക്യാംപസുകളിലും പരിശോധനകള്‍ ശക്തമാക്കും.