മുനമ്പം പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ വിനു വർഗീസിന്റെ ആത്മഹത്യയിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. കെടാമംഗലം സ്വദേശിയായ വിനു വർഗീസിനെ ഉച്ചയ്ക്കാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിനിടെ, വിനു വർഗീസ് അവസാനം അന്വേഷിച്ച കേസുമായി ബന്ധപ്പെട്ട് കടുത്ത മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നതായി പറവൂർ നഗരസഭാ കൗൺസിലർ സി.എ രാജീവ് ആരോപിച്ചു. അന്വേഷണ ചുമതലകൾക്കിടെയുണ്ടായ സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും അന്വേഷണം ഊർജ്ജിതമാക്കണമെന്നും കൗൺസിലർ മനോരമ ന്യൂസിനോട് പറഞ്ഞു.