തമിഴ് നാട്ടിലെ കന്യാകുമാരി തക്കല സ്വദേശി വിജു സുരേഷ് സൈക്കോ സീരിയല്‍ കില്ലറെന്ന് പൊലീസ്. അലഞ്ഞു തിരിഞ്ഞു നടക്കും. കാണുന്ന ആളുകളോടൊക്കെ പണം ചോദിക്കും. നല്‍കാത്തവരെ ക്രൂരമായി ആക്രമിക്കും. മുഖം നോക്കിയിടിച്ച് നിലത്തു വീഴ്ത്തി വലിച്ചിഴക്കും.
കയ്യിലിരിക്കുന്ന തുണി കഴുത്തില്‍ കുരുക്കി വലിച്ചിഴച്ച് സമീപത്തുള്ള കുറ്റിയില്‍ കെട്ടിയിടും.അതിനുശേഷം മരിച്ചുവെന്നു ഉറപ്പുവരുത്താന്‍ മുഖം നോക്കി ആഞ്ഞിടിക്കും. രക്തം വാര്‍ന്നതു കണ്ട് സന്തോഷിക്കും. ഇന്നു കൊല്ലത്തെങ്കില്‍ നാളെ തക്കല, പിന്നീട് മറ്റൊരു സ്ഥലത്ത്. മോഷ്ടിച്ചെടുക്കുന്ന പണം കൊണ്ട് നന്നായി ആഹാരം കഴിക്കുന്ന വിജു സുരേഷിനു അപാരമായ ആരോഗ്യമാണ്