TOPICS COVERED

കോഴിക്കോട് റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍ മുഹമ്മദ് ആട്ടൂര്‍ എന്ന മാമിയെ കാണാതായിട്ട് മൂന്നാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഇപ്പോഴും മാമി എവിടെ എന്ന് കണ്ടെത്താന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. 2023 ആഗസ്റ്റ് 21നാണ് മാമിയെ ണാതാകുന്നത്. മാമിയെ കാണാതായ ദിവസം മുതൽ 18 മണിക്കൂർ 28 മിനിറ്റിൽ നടന്ന സംഭവങ്ങളുടെ ചുരുളഴിക്കാൻ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്. ക്രൈംബ്രാഞ്ച് അന്വേഷണത്തിനിടെ ലഭിച്ച ഫോൺ സന്ദേശങ്ങൾ, ചില ഫോൺ നമ്പറുകളിൽ നിന്നുള്ള വിവരങ്ങൾ എന്നിവയാണ് ക്രൈംബ്രാഞ്ച് കണ്ടെത്താൻ ശ്രമിക്കുന്നത്. മുൻപ് ലോക്കൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ മാമിയെ കൊണ്ടുപോയതായി ബന്ധമുണ്ടെന്ന് സൂചനയുള്ളവരുടെ വിവരങ്ങള്‍ കിട്ടിയിരുന്നു. ചോദ്യം ചെയ്തവരിൽ നിന്ന് ലഭിച്ച വിവരങ്ങളും ക്രൈംബ്രാഞ്ച് അന്വേഷണവും ക്രോഡീകരിച്ച് ഫൊറൻസിക് പരിശോധനയിലൂടെ ചിത്രം വ്യക്തമാകുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.ഭാര്യ റംലത്തുമായി മാമി സംഭവദിവസം സംസാരിച്ചിരുന്നു. അടുത്ത ദിവസം ഉച്ചവരെ മാമിയുടെ കുടുംബ സുഹൃത്തായ ഡ്രൈവറും, ഡ്രൈവറുടെ സുഹൃത്തും, മാമിയുടെ ഭാര്യ റംലത്തുമായി ഫോണിൽ സംസാരിച്ചിരുന്നു. ആ സമയത്തിനിടയിൽ നടന്ന സംഭവങ്ങളുടെ പൊരുൾ തേടിയാണ് നിലവിലും ക്രൈംബ്രാഞ്ചിന്റെ അന്വേഷണം.