തൃശൂര്‍ നഗരത്തിലെ പാലസ് റോഡില്‍ നിന്ന് ഇടഞ്ഞോടിയ കൊമ്പന് ഗാന്ധിനഗര്‍ ഹൗസിങ് കോളനിയില്‍ എത്തി രണ്ടു മണിക്കൂര്‍ നാടിനെ വിറപ്പിച്ചു. ക്ഷേത്ര ദര്‍ശനത്തിനു ശേഷം രാവിലെ ഒന്പതേകാലിന് തൃശൂര്‍ പാലസ് റോഡില്‍ എത്തിയപ്പോഴായിരുന്നു ആനയുടെ മട്ടുംഭാവവും മാറിയത്. കൊല്ലത്ത് നിന്നെത്തിച്ച ആനയാണ് ഇടഞ്ഞത്. പാലസ് റോഡില്‍ നിന്ന് ഇടഞ്ഞോടിയ കൊമ്പന്, ജനവാസമേഖലയില്‍ തുടര്‍ന്നത് 2 മണിക്കൂറിലേറായാണ്. ആന നേരെ ഓടിയത് രാമനിലയം ഗസ്റ്റ് പരിസരത്തുക്കൂടെ ചെമ്പൂക്കാവിലേയ്ക്കായിരുന്നു. തോട് ചാടിക്കടന്ന് ഗാന്ധിനഗര്‍ ഹൗസിങ് കോളനിയില്‍ എത്തി. പിന്നെ, ആനയുടെ അഴിഞ്ഞാട്ടമായിരുന്നു. സംസ്ഥാനത്ത് പലയിടത്തും വന്യമൃഗ ശല്യം രൂക്ഷമാണ്. പാലക്കാട് നെല്ലിയാമ്പതിയിൽ കാട്ടാനയുടെ മുന്നിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് അധ്യാപകൻ. വിഡിയോ റിപ്പോര്‍ട്ട് കാണാം.