മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്തും കൂട്ട ബലാൽസംഗവും നടത്തിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. യുവതികളെ മോഡലിങ് അവസരങ്ങൾ വാഗ്ദാനം ചെയ്ത് ദുബായിലേക്ക് എത്തിച്ചുള്ള സെക്സ് റാക്കറ്റിനെ നിയന്ത്രിച്ചിരുന്നത് ബിലാൽ എന്ന ശ്രീകുമാര്‍ ആണെന്ന് പൊലീസ് കണ്ടെത്തിക്കഴിഞ്ഞു. സെക്സ് റാക്കറ്റിനും ഗുണ്ടാസംഘങ്ങള്‍ക്കുമപ്പുറം സിനിമ മേഖലയിലെ ചിലരിലേക്ക് കൂടി അന്വേഷണം നീളുകയാണ്. രണ്ടുപേരുടെ പരാതിയില്‍ നിന്നുമാത്രം ഇത്ര വലിയ സംഘത്തിലേക്ക് പൊലീസ് എത്തിക്കഴിഞ്ഞു. പരാതിയുമായി കൂടുതല്‍ പേര്‍ സമീപിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്.