മുഖ്യമന്ത്രിയെ തീരുമാനിച്ചതില്‍ പാര്‍ട്ടിയുടെ നയമാണ് തങ്ങളുടേതുമെന്ന് മന്ത്രിമാരായ റോജി എം.ജോണും ഒ.ജെ.ജനീഷും. മന്ത്രിമാരാകാന്‍ യോഗ്യരായവര്‍ ഒരുപാട് പേരുണ്ട്. സ്ഥാനം തീരുമാനിക്കുമ്പോള്‍ പലഘടകങ്ങളും വരുമെന്നും അഭിപ്രായവ്യത്യാസങ്ങളെല്ലാം പാര്‍ട്ടിക്കുള്ളിലേ പറയൂവെന്നും മന്ത്രിമാര്‍ മനോരമന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
മന്ത്രിസഭയിലേക്ക് താന്‍ എത്തിയത് സര്‍പ്രൈസായല്ലെന്നും റോജി വെളിപ്പെടുത്തി.പാര്‍ട്ടിയാണ് നേതാക്കളെ മാര്‍ക്കറ്റ് ചെയ്യേണ്ടത്. ചെയ്യാത്ത കാര്യം മാര്‍ക്കറ്റ് ചെയ്താല്‍ മാത്രം നിലനില്‍ക്കില്ല. മാര്‍ക്കറ്റിങ് കൊണ്ടുമാത്രം നിലനില്‍ക്കില്ലെന്നും ജനീഷ് പറയുന്നു.