മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്ത് എന്ന വാര്‍ത്ത ഇന്നലെയാണ് പുറത്തുവന്നത്. മനുഷ്യക്കടത്തിന് പുറമെ പീഡനവും നടത്തിയെന്നായിരുന്നു വാര്‍ത്ത. ഈ കേസില്‍ രണ്ട് യുവതികളെ ആണ് ആദ്യഘട്ടത്തില്‍ അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം പോങ്ങുവിള സ്വദേശി അലീന ഏബ്രഹാം. 29 വയസുണ്ട്, മോഡലാണ്. ഗുരുവായൂര്‍ സ്വദേശി ടോയ്സി സിന്ധു, അന്‍പത് വയസുണ്ട്. ഇവരെ രണ്ടുപേരെയുമാണ് മരട് പൊലീസ് പിടികൂടിയത്. അലീനയെ മരടിലെ ഫ്ലാറ്റില്‍ നിന്നും സിന്ധുവിനെ വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കവേ മുംബൈ വിമാനത്താവളത്തില്‍ നിന്നുമാണ് പിടികൂടുന്നത്