നെടുങ്കണ്ടത്ത് അമ്മയേയും സഹോദരനേയും കൊലപ്പെടുത്തിയത് വൈരാഗ്യംമൂലമെന്ന് പ്രതിയുടെ മൊഴി. സ്വത്ത് തര്‍ക്കവും വിവാഹത്തിന് തടസം നിന്നതും വൈരാഗ്യത്തിന് കാരണമായെന്നാണ് പ്രതി സജിയുടെ മൊഴി. സഹോദരന്‍ നിരന്തരം പിതൃത്വം ചോദ്യം ചെയ്തതും ആക്രമണത്തിന് കാരണമായെന്ന് സജി മൊഴി നല്‍കി. പ്രതിയുമായി തെളിവെടുപ്പ് നടത്തി. പ്രതി കൃത്യം നടത്തിയത് ഒറ്റയ്ക്കെന്ന് എസ്.പി. പറഞ്ഞു. തെളിവുണ്ടെങ്കില്‍ മാത്യു തിരോധാനം കൂടുതല്‍ അന്വേഷിക്കുമെന്നും എസ്.പി. പറഞ്ഞു.
ENGLISH SUMMARY:
Nedumkandam murder case involves the tragic killing of a mother and brother, with the accused confessing to revenge as the primary motive due to property disputes and objections to his marriage. The police are conducting further investigations into the incident and the disappearance of Mathew.