കളിചിരികള്‍ വിട്ടൊഴിയാത്ത സ്കൂള്‍ മുറ്റവും പാങ്ങ് പള്ളിപറമ്പ് അങ്ങാടിയും സങ്കടക്കടലായി. അവധിക്കാലത്തെ വിനോദയാത്ര വേദനയാത്രയായി മാറി...വാല്പാറ ദുരന്തത്തില്‍ നാടിനു നഷ്ടമായത് ഒരു സ്കൂളിനെ മുന്നോട്ട് നയിച്ച അധ്യാപകരെയാണ്. 110 വര്‍ഷം പഴക്കമുള്ള ആ സ്കൂളിന്റെ സ്റ്റാഫ് റൂമില്‍ ഇനി 3 പേര് മാത്രം....സ്കൂളിലെ അധ്യാപകരും കുടുംബാംഗങ്ങളും വിനോദയാത്രപോയ വിവരം ഏവരും അറിഞ്ഞത്, അധ്യാപക ആശയുടെ വാട്സാപ് സ്റ്റേറ്റസ് വഴിയാണ്. അതിരപ്പിള്ളി വഴി വാല്‍പാറയിലേക്ക് എന്ന് വിവരണത്തോടെ വാനിന്റെ ചിത്രമായിരുന്നു സ്റ്റേറ്റസ് എന്നാല്‍, വൈകിട്ട് സംഭവിച്ചത് നാടിനെ നടുക്കിയ ആ ദുരന്തവാര്‍ത്തയും. നാടറിഞ്ഞത് ദുരന്തം ആശയടക്കമുള്ളവരുടെ ജീവനെടുത്ത വാര്‍ത്ത....വിഡിയോ റിപ്പോര്‍ട്ട് കാണാം.