സിപിഎമ്മിന്‍റെയും ഡിവൈഎഫിന്‍റെയും വെല്ലുവിളികള്‍ക്കൊടുവില്‍ ഇപ്പോഴിതാ വയനാട് ദുരന്തബാധിതര്‍ക്ക് വേണ്ടി വീട് നിര്‍മാണത്തിനായി കോണ്‍ഗ്രസ് പിരിച്ച തുകയുടെ കണക്ക് പുറത്തുവിട്ടിരിക്കുകയാണ് കെപിസിസി അധ്യക്ഷന്‍. കോണ്‍ഗ്രസ് പിരിച്ച തുകയുടെ കണക്ക് മാത്രമല്ല യൂത്ത് കോണ്‍ഗ്രസ് പിരിച്ച തുകയുടെ കണക്കും ഇന്ന് കെപിസിസി അധ്യക്ഷന്‍ പുറത്തുവിട്ടു. കിട്ടിയ പൈസകൊണ്ട് ഒക്കെ ഭൂമി വാങ്ങി, വീടുണ്ടാക്കാന്‍ ഇനിയും തുക വേണമെന്നാണ് കെപിസിസി അധ്യക്ഷന്‍ ഇന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞത്. ശരിയാണ് കുന്നമ്പറ്റയില്‍ കുറച്ച് സ്ഥലം വാങ്ങിയതും പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും വന്ന് തറക്കല്ലിട്ടതും വരെ നമ്മള്‍ കണ്ടതാണ്. ആ തറക്കല്ലിന് മുകളില്‍ ഒരു എക്സ്ട്രാ കല്ല് ഇതുവരെ വന്നിട്ടില്ല. അതിന് പൈസിയില്ല എന്നാണ് പറയുന്നത്. ഈ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയ ഒരു വിഷയമായിരുന്നു ഈ പിരിവും അതുമായി ബന്ധപ്പെട്ട മറ്റ് വിവാദങ്ങളും. ഈ കണക്ക് പുറത്ത് വിട്ടതോടുകൂടി ആ പ്രതിരോധം മറികടക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞോ?

ENGLISH SUMMARY:

Congress Kerala has revealed the total amount of funds collected for the Wayanad flood victims, addressing challenges posed by CPM and DYFI. This transparent disclosure aims to overcome the recent controversies surrounding donation drives.