തൃശൂര്‍ എരുമപ്പെട്ടിയില്‍ വീടിന്‍റെ തറ പൊളിച്ചപ്പോള്‍ സ്ത്രീയുടെ അസ്ഥിക്കൂടം കണ്ടെത്തിയത് കൊലപാതകമാണെന്ന് ഉറപ്പിച്ച് പൊലീസ്. തലയ്ക്കടിയേറ്റാണ് മരണമെന്ന നിമഗനത്തിലാണ് പൊലീസ്. കൊലയാളിയാണെന്ന് സംശയിക്കുന്നയാളും ജീവിച്ചിരിപ്പില്ല.തറ പൊളിച്ചപ്പോള്‍ ലഭിച്ച അസ്ഥിക്കൂടം നാല്‍പതു വയസുള്ള സ്ത്രീയുടേതാണെന്ന് ഫൊറന്‍സിക് വിദഗ്ധരുടെ പരിശോധനയില്‍ തെളിഞ്ഞു. വാടക വീട്ടില്‍ ഇതുവരെ ആറു കുടുംബങ്ങള്‍ കഴിഞ്ഞിരുന്നു. മരംമുറി തൊഴിലാളിയായ ഒരാള്‍ ഈ വീട്ടില്‍ നേരത്തെ താമസിച്ചിരുന്നു. മൂന്നു സ്ത്രീകളെ വിവാഹം കഴിച്ചയാളാണ് മരംമുറി തൊഴിലാളിയെന്ന് പൊലീസിന് സൂചന കിട്ടി. ഈ തൊഴിലാളി ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. കുന്നംകുളം സ്വദേശിയാണ്.

ENGLISH SUMMARY:

... Read more at: https://www.manoramanews.com/crime/kuttapathram/2026/02/22/thrissur-erumapetty-skeleton-discovery.html