ആറന്മുള പല കാര്യത്തിലും ലോകപ്രശസ്തമാണ്. പൈതൃക ഗ്രാമം പാര്‍ഥ സാരഥി ക്ഷേത്രം ആറന്മുള കണ്ണാടി ആറന്മുള വള്ളസദ്യ അങ്ങനെ പോകുന്നു പ്രശസ്തി. പക്ഷെ ആറന്മുളയുടെ രാഷ്ട്രീയ പൈതൃകത്തിലും പാരമ്പര്യത്തിലും കൃത്യമായ ഒരു തുടര്‍ച്ച കഴിഞ്ഞ കാലങ്ങളായി ഇല്ല. അത്കൊണ്ട് തന്നെ മൂന്ന് മുന്നണികളുടേയും പ്രധാന നോട്ടപ്പുള്ളി ആണ് ആറന്മുള.