എലത്തൂരിലെ യുവതിയുടേത് ആത്മഹത്യയല്ല കൊലപാതകമെന്ന് തെളിഞ്ഞതോടെ കേസില്‍ നിര്‍ണായക വഴിത്തിരിവ് . ഈ മാസം 24നാണ് യുവതിയുമായി അടുപ്പത്തിലായിരുന്ന വര്‍ക്ക്ഷോപ്പ് ഉടമ വൈശാഖന് ഒരുമിച്ച് ആതമഹത്യ ചെയ്യാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ചു വരുത്തി കൊലപ്പെടുത്തിയത്. നേരത്തെ ആത്മഹത്യ എന്ന രീതിയിൽ നടന്ന അന്വേഷത്തിലാണ് നിര്‍ണായക വഴിത്തിരിവ് ഉണ്ടായത്. കൊലപാതകത്തിന് ശേഷം യുവതിയുടെ മൃതദേഹത്തെ ഇയാള്‍ പീഡിപ്പിച്ചു എന്ന വിവരവും ഇപ്പോള്‍ പുറത്തുവരികയാണ്. തുടര്‍ന്ന് യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ സ്വന്തം ഭാര്യയെ തന്നെയാണ് ഇയാള്‍ വിളിച്ചുവരുത്തിയതും. ഒരു യുവതി ഇവിടെ തൂങ്ങി മരിച്ചിട്ടുണ്ട് എന്ന് പറഞ്ഞായിരുന്നു ഭാര്യയെ വിളിച്ചത്.