അടിമാലി ടൗണിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളിൽ അഴുകിയ നിലയിൽ പാപ്പച്ചന്റെ മൃതദേഹം തൊഴിലാളികൾ കണ്ടത്. പോസ്റ്റ്മോർട്ടത്തിൽ തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പാപ്പച്ചന്റെ സുഹൃത്ത് ആരോഗ്യ ദാസ് പിടിയിലായത്. മദ്യപാനത്തിനിടെ ഉണ്ടായ തർക്കം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു.