പ്രണയം നിരസിച്ചതിന്‍റെ പേരില്‍ കൊലപാതകങ്ങളും ആക്രമങ്ങളും കാണുന്നതാണ്. ഇന്ന് മലപ്പുറത്തുനിന്ന് ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് പുറത്തുവന്നത്. പ്രണയം നിരസിച്ചതിന്‍റെ പേരിലാണ് ക്രൂരമായ ആ കൊലപാതകം നടന്നത്. മലപ്പുറം വാണിയമ്പലത്തിനടുത്ത പുള്ളിപ്പാടത്ത് റെയിൽവേ ട്രാക്കിനോട് ചേർന്ന കാടുമൂടിയ ഭാഗത്താണ് ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കരുവാരകുണ്ട് ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ 15കാരി കൊല്ലപ്പെട്ട കേസിൽ അതേ സ്കൂളിലെ പ്ലസ് ടു വിദ്യാർഥി പൊലീസ് കസ്റ്റഡിയിൽ. കൈകൾ മുൻഭാഗത്തേക്ക് ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം.