ഞായറാഴ്ചയുടെ ആലസ്യത്തില്‍ നിന്ന് തിരക്കാര്‍ന്ന തിങ്കളാഴ്ചയിലേക്ക് പതിവുപോലെത്തന്നെയായിരുന്നു ഡല്‍ഹി ഇന്നലെയും നീങ്ങിയത്. വാരാന്ത്യത്തിലെ തിരക്കിലേക്കും ബഹളങ്ങളിലേക്കും പതിവുപോലെ ജനവും ഇഴുകിച്ചേര്‍ന്നിരുന്നു. ചെങ്കോട്ടയുടെ സൗന്ദര്യം നുകരാനെത്തിയെ സഞ്ചാരികളും, ജോലിത്തിരക്കിനു ശേഷം വീട്ടിലേക്ക് മടങ്ങുന്നവരും വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ മാര്‍ക്കറ്റിലെത്തിയവരും വഴിക്കച്ചവടക്കാരും ആരാധനാലയങ്ങളിൽ പ്രാർഥനയ്ക്കെത്തിയവരും എല്ലാംചേര്‍ന്ന് അണപൊട്ടിയൊഴുകുന്ന നഗരം. പകല്‍ത്തിരക്കില്‍ നിന്ന് തലസ്ഥാനത്തിന്റെ സന്ധ്യാസൗന്ദര്യത്തിലേക്ക് വഴുതുമ്പോഴും ആരുമറിഞ്ഞില്ല കാത്തിരുന്ന ദുരന്തത്തെ....