പാലക്കാട് നെന്മാറയിൽ സജിതയെ വീട്ടിൽ കയറി വെട്ടിക്കൊന്ന കേസിൽ പ്രതി ചെന്തമരക്ക് ഇരട്ട ജീവപര്യന്തം തടവും മൂന്ന് ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ പിഴയും ശിക്ഷ. പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. വിധിയിൽ തൃപ്തിയെന്ന് സജിതയുടെ കുടുംബവും പ്രോസീക്യൂഷനും പ്രതികരിച്ചു.