2024ല്‍ കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിലെ ജെയ്നമ്മ. 2006 മേയ് 7ന് 52 കാരിയായ ബിന്ദു പത്മനാഭന്‍, 2012 മേയ് 12ന് ചേര്‍ത്തല സ്വദേശി ഐഷ. തിരോധാനങ്ങളുടെ ഓരോന്നിന്‍റെയും ചുരുളഴിഞ്ഞപ്പോള്‍ തെളിഞ്ഞുവന്നത് സെബാസ്റ്റ്യന്‍ എന്ന കൊലയാളിയുടെ പേര്. മൃതദേഹം കഷണങ്ങളാക്കി പലയിടത്തു കുഴിച്ചിടുക, ജീര്‍ണിച്ച് അസ്ഥി മാത്രമാകുമ്പോൾ കുഴിച്ചെടുത്തു കത്തിക്കുക, ചാരം പലയിടത്തായി കളയുക തുടങ്ങി പൊലീസും അന്വേഷണവും തന്നിലേക്കെത്താതിരിക്കാന്‍ കൃത്യമായ പ്ലാനിങ്.
എന്നാല്‍ കുറ്റവാളി ചിന്തിക്കുന്നതിനും ഒരുപടി മുകളില്‍ പൊലീസ് ചിന്തിക്കുകയും തെളിവുകള്‍ ചികഞ്ഞെടുക്കുകയും ചെയ്തപ്പോള്‍ തെളിഞ്ഞത് ചോര മരവിക്കുന്ന ക്രൂര കൊലപാതകങ്ങള്‍.