ആരോഗ്യമന്ത്രി രാജിവയ്ക്കുമോ ? മന്ത്രി വി.എന്‍.വാസവന്‍ ചോദിച്ചതു കേട്ടില്ലേ– ആരോഗ്യമന്ത്രി ഉരുട്ടിയിട്ടാതാണോ കോട്ടയത്തെ മെഡിക്കല്‍ കോളജ് കെട്ടിടം ? ഇങ്ങനെയുള്ള 'സഹമന്ത്രിമാര്‍' കട്ടയ്ക്ക് കൂടെയുള്ളിടത്തോളം ആരോഗ്യമന്ത്രിക്ക് ഒന്നുംപേടിക്കാനില്ല. അതായത് ഭയം വേണ്ട, ജാഗ്രത മതിയെന്ന് ചുരുക്കം. നാട്ടിലാകെ സമരം നടക്കുന്നുണ്ട്. ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭം. ഇതൊന്നും കണ്ടില്ലെന്ന് നടിച്ചാണ് ആരോഗ്യമന്ത്രിയുടെ യാത്ര.
ENGLISH SUMMARY:
The question echoing across Kerala today is — Will the Health Minister resign? Protests have intensified following the death of Bindu from Thalayolaparambu in a tragic building collapse at Kottayam Medical College.