എം എസ് സി എല്‍സ 3 കപ്പല്‍ അപകടത്തില്‍ ഒടുവില്‍ കേസെടുത്ത് സംസ്ഥാന സര്‍ക്കാര്‍. കപ്പല്‍ കമ്പനി ഉടമ, ക്യാപ്റ്റന്‍ , കപ്പല്‍ ജീവനക്കാര്‍ എന്നിവരെ പ്രതികളാക്കി കൊച്ചി കോസ്റ്റല്‍ പൊലീസാണ് കേസെടുത്തത്. കേസ് വേണ്ടെന്ന് സംസ്ഥാന– കേന്ദ്രസര്‍ക്കാര്‍ ധാരണയുടെ രേഖകള്‍ പുറത്ത് വന്ന് വിവാദമായതോടെയാണ് , മുന്‍ തീരുമാനം സര്‍ക്കാര്‍ തിരുത്തിയത് . കേസെടുക്കാന്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവനും കേസ് വൈകിപ്പിച്ചത് അദാനിക്ക് വേണ്ടിയാണെന്ന് കെ സി വേണുഗോപാലും പ്രതികരിച്ചു.