TOPICS COVERED

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. നാല് ജില്ലകളില്‍ രാത്രി ഒന്‍പതുമണിവരെ റെ‍ഡ് അലര്‍ട്ടും കോട്ടയത്ത് ഓറഞ്ച് അലര്‍ട്ടും  പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം  ജില്ലകളില്‍ ഒന്‍പതു മണിവരെ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. . കടല്‍ പ്രക്ഷുബ്ധമാണ്. ഒന്നാം തീയതിവരെ കേരള തീരത്തു നിന്ന് മത്സ്യബന്ധനത്തിന് പോകരുതെന്ന മുന്നറിയിപ്പുണ്ട്.  മണിക്കൂറില്‍ 65 കിലോ മീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും കടലേറ്റത്തിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്.  നാളെ രാവിലെ വരെ  കേരളതീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.  സംസ്ഥാനത്ത് മഴക്കെടുതികളില്‍ ഇന്ന് എട്ടുപേര്‍  മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം ഇരുപത്തിയെട്ടായി 

ENGLISH SUMMARY:

Heavy rains continue to lash Kerala with a red alert issued in four districts till 9 PM. Alappuzha, Ernakulam, Thrissur, and Malappuram are expected to receive intense rainfall. The sea remains rough, and fishermen are advised not to venture out until June 1. Eight more rain-related deaths were reported today, taking the toll to 28.