മലപ്പുറത്ത് യുവാവിനെ കടുവ കൊന്നു. അതിക്രൂരമായ ആക്രമണത്തിന് സുഹൃത്തിന് സാക്ഷിയാകേണ്ടിയും വന്നു. മനസ് തകര്‍ക്കുന്ന സംഭവത്തിന് ആരാണ് ഉത്തരവാദി? കടുവയല്ല, കടുവ ഇല്ല എന്നൊന്നും പറഞ്ഞ് ഇനിയും ഒഴിയാന്‍ കഴിയില്ല നമ്മുടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക്. ജീവന് മറുപടി പറയേണ്ടി വരും. നാട്ടുകാരില്‍ രോഷം ആളിക്കത്തുകയാണ്. അവരെ നിയന്ത്രിക്കാന്‍ വെറും വാഗ്ദാനങ്ങള്‍ പോരാ. മലപ്പുറത്തെ കാളികാവില്‍ നിന്ന് പത്തനംതിട്ടയിലെ കോന്നിയിലേക്ക് ദൂരം ഏറെയുണ്ട്. പക്ഷേ, രണ്ടിടങ്ങളിലേയും വനംവകുപ്പിന്‍റെ അനാസ്ഥയ്ക്ക് അടുപ്പം കൂടുതലാണ്.
കോന്നി എംഎല്‍എ കെ.യു.ജനീഷ് കുമാറിനെതിരെ പൊലീസ് കേസെടുത്തു. എന്തായിരുന്നു സംഭവം ? സ്ഥലം എംഎല്‍എയുടെ മണ്ഡലത്തിലെ പാടം ഫോറസ്റ്റ് സ്റ്റേഷന്‍. അവിടെ എം.എല്‍.എ എത്തിയത് ഒരു ദൗത്യത്തിന്‍റെ ഭാഗമായിട്ടായിരുന്നു. കോന്നിയില്‍ കാട്ടാന ഷോക്കേറ്റു ചരിഞ്ഞതില്‍ ചോദ്യംചെയ്യാന്‍ കൊണ്ടുപോയ ആളെ മോചിപ്പിക്കണം. ആ ഉദ്ദേശ്യത്തിനിടെ ജനീഷ്കുമാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ തെറിവിളിച്ചു. ആനയും കടുവയും കാട്ടുപന്നിയുമൊക്കെ ഏതുനിമിഷവും കാടിറങ്ങിവരുന്നേക്കാമെന്ന ഭീതിയിലാണ് മലയോരമേഖലകളേറയെും. സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സിപിഎമ്മിലെ എം.എല്‍.എ. തന്നെ വനംവകുപ്പിനെതിരെ രംഗത്തുവന്നുവെന്നത് ഗൗരവമേറെയുള്ള വിഷയമാണ്.