കഞ്ചാവ് കേസില്‍ പിടിയിലായ റാപ്പര്‍ വേടനെ ഇപ്പോ വേട്ടയാടുന്നത് വനംവകുപ്പിന്‍റെ കേസാണ്. കഞ്ചാവില്‍ നിന്ന് പുലിപ്പല്ലിലേക്കുള്ള മാറ്റം. ഫലമെന്താണെന്ന് വച്ചാല്‍ താരതമ്യേന സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ട വേടന് ജാമ്യമില്ലാക്കുറ്റമാണ് വനംവകുപ്പിന്‍റെ കേസില്‍ ചുമത്തപ്പെട്ടത്. വേടന്‍ കഴുത്തിലിട്ട മാലയില്‍ പുലിപ്പല്ലുണ്ട്. ഇതോടെ മൃഗവേട്ടയടക്കമുള്ള വകുപ്പുകള്‍ ചുമത്തി വനംവകുപ്പ്. കഞ്ചാവില്‍ നിന്ന് മൃഗവേട്ടയിലെത്തി അങ്ങനെ വേടനെതിരെയുള്ള കേസ്.