ലഹരി ഒരു സാമൂഹിക വിപത്താണ്. കാലത്തിനൊപ്പം സ്വഭാവ സ്വരൂപങ്ങള്‍ മാറി അത് നമുക്കൊപ്പം നടന്നുകൊണ്ടേയിരിക്കുന്നു. നിയമം തീര്‍ത്ത നിയന്ത്രണരേഖകള്‍ക്കുമപ്പുറം ഒളിയിടങ്ങളില്‍ ലഹരി നാമ്പിടുന്നു, വേരാഴ്ത്തുന്നു. ചിലയിടങ്ങള്‍, മേഖലകള്‍ അതിന്റെ വിഹാരകേന്ദ്രങ്ങളാണ്. സമീപകാലത്ത് സിനിമയ്ക്കുമേല്‍ ചാര്‍ത്തപ്പെട്ട ആരോപണങ്ങളില്‍ പ്രബലമായതും ഇതുതന്നെ. അത് ശരിവയ്ക്കുന്ന സംഭവങ്ങളും വെളിപ്പെടുത്തലുകളുംകൊണ്ട് നിറഞ്ഞ രണ്ട് വാരങ്ങള്‍ കടന്നുപോയപ്പോഴായിരുന്നു ഇന്നലെ അര്‍ദ്ധരാത്രി അത് സംഭവിച്ചത്. ഞെട്ടലുണ്ടാക്കുന്ന ആ വാര്‍ത്ത ഇന്ന് പുലര്‍ച്ചെ മനോരമ ന്യൂസിലൂടെ നാടറിഞ്ഞു.