TOPICS COVERED

ഒരു മാസത്തോളം ഒരു നാടാകെ തിരഞ്ഞുകൊണ്ടിരുന്ന രണ്ടുപേര്‍. വീടുവിട്ട് ഏതെങ്കിലും നാട്ടിലേക്ക് മാറിയതാകും എന്ന് കരുതിയവര്‍. കുറച്ചുകഴിയുമ്പോള്‍ ഇരുവരും തിരികെ നാട്ടിലെത്തമെന്ന് പ്രതീക്ഷിച്ചിരുന്ന വീട്ടുകാര്‍. ഒടുവില്‍ അവരെയും ഒരു നാടിനെയാകെയും കണ്ണീരിലാഴ്ത്തി പുറത്തുവന്ന വാര്‍ത്ത കാണാതായ രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെതിയെന്നതാണ്. കാസര്‍കോട് പൈവളിഗെയിൽ കാണാതായ യുവാവിന്റെയും പെൺകുട്ടിയുടെയും മരണം ആത്മഹത്യയെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. അപ്പോഴും, ഉത്തരംകിട്ടാത്ത ചോദ്യങ്ങള്‍ നിരവധിയാണ് ബാക്കി...