കോഴിക്കോട് കൊയിലാണ്ടിയില്‍ ആനയിടഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് പേരാണ് മരിച്ചത്. ഒരു സ്ത്രീ മരിച്ചത് ആനയുടെ ചവിട്ടേറ്റെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കെട്ടിടാവശിഷ്ടങ്ങളില്‍ പെട്ടാണ് മറ്റു രണ്ട് പേര്‍ മരിച്ചത്. അതിനിടെ നാട്ടാന പരിപാലന ചട്ടം ലംഘിച്ചെന്ന വനംമന്ത്രിയുടെ പ്രസ്താവന ക്ഷേത്ര കമ്മറ്റി തള്ളി. പൊതുദര്‍ശനത്തിന് ശേഷം മൂവരുടേയം മൃതദേഹം വന്‍ ജനാവലിയുടെ സാനിധ്യത്തില്‍ സംസ്ക്കരിച്ചു. ആനയിടയാന്‍ കാരണം തുടര്‍ച്ചയായ പടക്കം പൊട്ടിക്കലിനിടെ കതീന കൂടി പൊട്ടിച്ചതാണെന്നാണ് നിഗമനം. കതിന പൊട്ടിയതിന് പിന്നാലെയാണ് പീതാംബരന്‍ എന്ന ആന ഗോകുലിനെ കുത്തുന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തം. എന്നാല്‍ ചട്ടലംഘനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ക്ഷേത്രകമ്മറ്റി.