പത്തനംതിട്ടയില്‍ സ്ത്രീകളും കുട്ടികളും അടങ്ങിയ വിവാഹസംഘത്തിന് പൊലീസ് മര്‍ദനം. ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് വഴിയരികില്‍ നിന്ന സംഘത്തിനാണ് മര്‍ദനമേറ്റത്. വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ കോട്ടയം സ്വദേശികള്‍ക്കാണ് ദുരനുഭവമുണ്ടായത്. ലാത്തിച്ചാര്‍ജില്‍ മുണ്ടക്കയം സ്വദേശിനി സിത്താരയുടെ തോളെല്ലിന് പൊട്ടലുണ്ട്. ജീപ്പില്‍ വന്നിറങ്ങിയ എസ്ഐ എസ്. ജിനുവിന്‍റെ നേതൃത്വത്തിലുള്ള സംഘം ലാത്തിവീശുകയായിരുന്നെന്നും പൊലീസ് നടപടി എന്തിനെന്ന് ഇപ്പോഴും അറിയില്ലെന്നും മര്‍ദനമേറ്റവര്‍ പറയുന്നു.
നാലാം തീയതി രാത്രി 11 മണി. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ് ഐ എസ് ജിനുവിന്‍റെ നേതൃത്വത്തിൽ ജീപ്പ് നിർത്തി ചാടിയിറങ്ങിയ പൊലീസ് സംഘം റോഡിൽ കൂടി നടന്നു പോയവരെ ഒരു പ്രകോപനവും ഇല്ലാതെ തലങ്ങും വിലങ്ങും അടിക്കുന്നു. ഇതാണ് പത്തനംതിട്ടയിൽ കണ്ട കാഴ്ച. വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങിയ കോട്ടയം മുണ്ടക്കയം സ്വദേശികൾക്കാണ് മർദ്ദനമേറ്റത്.
മുണ്ടക്കയം സ്വദേശിനി സിത്താര ഭർത്താവ് ശ്രീജിത്ത് സഹോദരൻ ശ്രീജിത്ത് എന്നിവർക്കാണ് ക്രൂരമായ മർദ്ദനമേറ്റത്. രാത്രി 11 മണിക്ക് ഒരു സംഘം മദ്യം ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയതിനെ തുടർന്ന് ബാർ ജീവനക്കാരാണ് പൊലീസിനെ വിളിച്ചത്. ഇതേസമയം പത്തനംതിട്ട സ്വദേശിനിയെ ബന്ധുക്കൾ എത്തി കൂട്ടിക്കൊണ്ടു പോകുന്നതുവരെ വാഹനം നിർത്തി കാത്ത് നിൽക്കുകയായിരുന്നു വിവാഹസംഘം. വന്നിറങ്ങിയ പൊലീസ് ആരെന്നു പോലും നോക്കാതെ ഇവരെ ആക്രമിക്കുകയായിരുന്നു. വീണുപോയ സിത്താരയെ നിലത്തിട്ടും അടിച്ചു.
ബാറിന് മുന്നില്‍ ചിലര്‍ പ്രശ്നമുണ്ടാക്കിയതോടെയാണ് സ്ഥലത്ത് പൊലീസെത്തിയത്. ബഹളമുണ്ടാക്കിയവര്‍ പൊലീസെത്തിയപ്പോള്‍ രക്ഷപെട്ടു .എട്ടുപേരുടെ സംഘം ബാറില്‍ വന്ന് മദ്യം ആവശ്യപ്പെട്ട് പ്രശ്നമുണ്ടാക്കിയെന്ന് ജീവനക്കാര്‍. പൊലീസിനെ കണ്ടതോടെ ഈ സംഘം രക്ഷപെട്ടെന്നും ബഹളമുണ്ടാക്കിയത് മണ്ണാറക്കുളഞ്ഞിയിലുള്ള സ്ഥിരം പ്രശ്നക്കാരെന്നും ബാര്‍ ജീവനക്കാരന്‍ പറഞ്ഞു.
വിവാഹസംഘത്തെ പൊലീസ് മര്‍ദിച്ചത് അംഗീകരിക്കാനാകില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം മനോരമ ന്യൂസിനോട്. പരാതിയുണ്ടെങ്കില്‍ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി ചോദ്യം ചെയ്യണമായിരുന്നു. ശക്തമായ അന്വേഷണം ഉണ്ടായില്ലെങ്കില്‍ പരാതി നല്‍കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു.
പൊലീസ് മര്‍ദനത്തിനെതിരെ പരാതി ഉയര്‍ന്നതോടെ ഡിഐജി റിപ്പോര്‍ട്ട് തേടി. എസ്ഐക്ക് വീഴ്ചയുണ്ടായതായി സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടും നല്‍കി. സിപിഎം അനുഭാവികള്‍ക്കും മര്‍ദനമേറ്റിട്ടുണ്ട്. ബാറിന് മുന്നില്‍ ചിലര്‍ പ്രശ്നമുണ്ടാക്കിയതോടെയാണ് സ്ഥലത്ത് പൊലീസെത്തിയത്. ബഹളമുണ്ടാക്കിയവര്‍ പൊലീസെത്തിയപ്പോള്‍ രക്ഷപെട്ടു. ബാറില്‍ നിന്ന് ഏറെയകലെയല്ലാതെ വാഹനം നിര്‍ത്തിയിരിക്കുയായിരുന്നു വിവാഹത്തിന് പോയി മടങ്ങിയ സംഘം.
ഒടുവില്‍ കുറച്ച് വൈകിയെങ്കിലും ബുധനാഴ്ച തന്നെ വിവാഹസംഘത്തെ തല്ലിച്ചതച്ച പൊലീസുകാർക്കെതിരെ കേസെടുത്തു. എസ്.ഐ. ജിനുവിനെ ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലംമാറ്റി. മർദ്ദനമേറ്റ കോട്ടയം മുണ്ടക്കയം സ്വദേശിനി സിത്താരയുടെ തോളെല്ല് പൊട്ടലുണ്ട്. പൊലീസിന് ഗുരുതര വീഴ്ചയുണ്ട് എന്നാണ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. പോലീസ് ഉദ്യോഗസ്ഥരുടെ ആരുടെയും പേര് രേഖപ്പെടുത്താതെ ആണ് കേസ്.
മുറിവേൽപ്പിക്കണമെന്ന ഉദ്ദേശത്തോടെ ആക്രമിച്ചു എന്നാണ് എഫ്.ഐ.ആര്‍. പോലീസിന് ഗുരുതര വീഴ്ച ഉണ്ടായി എന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നല്‍കിയിരുന്നു. ഡിഐജി പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയോടും റിപ്പോർട്ട് തേടി .പൊലീസുകാരനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകർ പത്തനംതിട്ട പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
വിവാഹ സംഘത്തിനെതിരായ പൊലീസ് അതിക്രമത്തിലെടുത്ത എഫ്ഐആറുകളിൽ പക്ഷേ വൈരുദ്ധ്യമുണ്ട്. ബാറിന് മുന്നിൽ സംഘർഷം നടക്കുന്നെന്ന് അറിഞ്ഞാണെത്തിയതെന്ന പൊലീസിന്റെ വാദം പൊളിയുന്നു. വഴിയരികിൽ വാഹനം നിർത്തി വിശ്രമിക്കുകയായിരുന്ന വിവാഹ സംഘത്തെ പൊലീസ് തല്ലിച്ചതച്ചത് ചൊവ്വാഴ്ച രാത്രിയാണ്. ശനിയാഴ്ച വാർത്ത പുറത്തുവന്നപ്പോൾ പൊലീസിന്റെ വിശദീകരണമെത്തി.
ബാറിനു മുന്നിൽ സംഘർഷം നടക്കുന്നെന്നറിഞ്ഞെത്തിയ പൊലീസിന് ആളു മാറിയതാണെന്നായിരുന്നു ന്യായീകരണം. രണ്ട് എഫ്ഐആറുകളും ഇട്ടു. ഒന്ന്, ബാറിനു മുന്നിൽ സംഘർഷം നടത്തിയ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ. രണ്ട്, സിത്താരയുടെ വിവാഹ സംഘത്തിനെ തല്ലിച്ചതച്ച പൊലീസുകാർക്കെതിരെ. പക്ഷേ പൊലീസിന് എഫ്ഐആറിൽ പിഴച്ചു. ബാറിൽ സംഘർഷം നടന്നത് 11.15 നും പൊലീസ് സിത്താരയ്ക്ക് നേരെ ആക്രമണം നടത്തിയത് 11 മണിക്കുമാണെന്നാണ് എഫ്ഐആർ.
അങ്ങനെയെങ്കിൽ ബാറിൽ സംഘർഷം ഉണ്ടാകുന്നതിനു മുൻപേ പൊലീസ് സ്ഥലത്തെത്തി ആക്രമണം അഴിച്ചുവിട്ടത് എന്തിനെന്ന ചോദ്യമാണ് ഉയരുന്നത്. അതേസമയം ആക്രമണം നടത്തിയ പൊലീസിനെതിരെ കൂടുതൽ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കാൻ ഒരുങ്ങുകയാണ് സിത്താര. പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കൂടി കേസിൽ ചേർക്കണമെന്നാണ് ആവശ്യം.
പത്തനംതിട്ടയില്‍ നടുറോഡില്‍ വിവാഹപ്പാര്‍ട്ടിക്കാണ് പൊലീസിന്‍റെ മര്‍ദനമേറ്റതെങ്കില്‍ ഇടുക്കിയില്‍ ഓട്ടോ ഡ്രൈവര്‍ക്കായിരുന്നു. അതും ഒരുമാസം മുമ്പ്. ഇടുക്കി കൂട്ടാർ കുമരകംമെട്ട് സ്വദേശി മുരളീധരനാണ് മർദ്ദനമേറ്റത് . യാതൊരു പ്രകോപനവുമില്ലാതെ കമ്പമെട്ട് സി ഐ ഷമിർ ഖാൻ മർദ്ദിക്കുകയായിരുന്നു.
പുതുവല്‍സര ദിനത്തിൽ കൂട്ടാർ ടൗണിൽ പടക്കം പൊട്ടിക്കുന്നത് കാണാൻ നിൽക്കുകയായിരുന്നു മുരളീധരനും സുഹൃത്തുക്കളും. ഇതിനിടെ പട്രോളിങ്ങിനെത്തിയ സി ഐ ഷമിർ ഖാൻ എല്ലാവരും ഉടൻതന്നെ വീട്ടിൽ പോകണമെന്ന് നിർദ്ദേശിച്ചു. അല്പസമയത്തിനകം വീട്ടിൽ പോകാമെന്ന് അറിയിച്ചതോടെ പുറം തിരിഞ്ഞു നിന്നിരുന്ന മുരളീധരനെ തള്ളി മാറ്റുകയും കരണത്ത് അടിക്കുകയുമായിരുന്നു. കരണത്തടിച്ചതുമാത്രമല്ല, വാക്ക് പാലിക്കാന്‍ കൂട്ടാക്കാത്ത ഒരു പൊലീസിനെയും ഇവിടെ കാണാം.
ചികില്‍സാ ചെലവ് വഹിക്കാമെന്ന് പൊലീസ് ഉറപ്പു നൽകിയതോടെ പരാതി നൽകില്ലെന്ന തീരുമാനമെടുത്തു. എന്നാൽ വാക്ക് പാലിക്കാതായതോടെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. തെളിവെടുപ്പിന് വിളിച്ചെങ്കിലും കേസ് ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണ്
മനോരമ ന്യൂസ് വാർത്ത പുറത്തുകൊണ്ടുവന്നതോടെ അതിവേഗം റിപ്പോർട്ട് സമർപ്പിക്കാൻ ജില്ല പോലീസ് മേധാവി കട്ടപ്പന എ എസ് പി ക്ക് നിർദ്ദേശം നൽകി. എന്നാല്‍ ഓട്ടോ ഡ്രൈവറെ മർദിച്ച സി ഐ യെ വെള്ള പൂശിയാണ് എ എസ് പി യുടെ റിപ്പോർട്ടെന്ന് വാര്‍ത്ത പുറത്തുവന്നു. സ്‌ഥലത്തു നിന്നവരെ പിരിച്ചു