അമിത അളിവില്‍ മദ്യവും ലഹരി വസ്തുക്കളും പിടികൂടിയ ലഹരി പാര്‍ട്ടിയെ പറ്റി പൊലീസ് അന്വേഷണം തുടരുകയാണ്. കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശും സുഹൃത്ത് ഷിഹാസും പിടിയിലായ പഞ്ച നക്ഷത്ര ഹോട്ടലിലാണ് പൊലീസ് പരിശോധന നടത്തിയത്. ഇരുവരും മൂന്ന് മുറികളാണ് ഹോട്ടലില്‍ എടുത്തിരുന്നത്. മൂന്ന് മുറികളിലും ഫോറന്‍സിക് സംഘമെത്തി പരിശോധന നടത്തി. സിനിമ താരങ്ങളായ പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയും ഉള്‍പ്പടെ ഇരുപതിലധികം പേര് മുറികളില്‍ എത്തിയിരുന്നു. അന്വേഷണത്തോട് അനുബന്ധിച്ച് പ്രയാഗ മാര്‍ട്ടിനെയും ശ്രീനാഥ് ഭാസിയെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. ഓം പ്രകാശിനെ മുന്‍പരിചയമില്ലെന്ന് ശ്രീനാഥ് ഭാസി മൊഴി നല്കി. ഓംപ്രകാശുമായി യാതൊരു ബന്ധവുമില്ലെന്നും സുഹൃത്തുക്കളെ കാണാനാണ് ഹോട്ടലില്‍ പോയതെന്നുമാണ് പ്രയാഗ പ്രതികരിച്ചത്.