arjun-death

ഇന്നലെ വൈകിട്ട് ആറരയോടുകൂടിയാണ് കാര്‍വാര്‍ മെഡിക്കല്‍ കോളജില്‍ നിന്നും അര്‍ജുന്‍റെ ഭൗതിക ദേഹവുമായി ആംബുലന്‍സ് കേരളത്തിലേക്ക് യാത്ര പുറപ്പെട്ടത്. ആംബുലന്‍സിനോടൊപ്പം അര്‍ജുന്‍റെ ഭാര്യാ സഹോദരന്‍ ജിതിനും സഹോദരന്‍ അഭിജിത്തുമുണ്ടായിരുന്നു. ഏറെ വികാരനിര്‍ഭരമായ ഒരു നിമിഷമായിരുന്നു. പ്രത്യേകിച്ച് രണ്ടരമാസക്കാലത്തോളം നീണ്ടുനിന്ന ഒരു തിരിച്ചില്‍, അതില്‍ 72ാം ദിവസമാണ് അര്‍ജുനെക്കുറിച്ചുളള കൃത്യമായ വിവരം ലഭിക്കുന്നത്. പിന്നീട് ഡിഎന്‍എ ടെസ്റ്റ് ഉള്‍പ്പടെ ഉച്ചയോടുകൂടിത്തന്നെ പൂര്‍ത്തിയാക്കി അതിന്‍റെ ഫലം ലഭിച്ചതിനെ തുടര്‍ന്നാണ് യാത്ര ആരംഭിച്ചത്. കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലും അതോടൊപ്പം മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്റഫും യാത്രയോടൊപ്പമുണ്ടായിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.