കഥയെ വെല്ലുന്നവിധം പ്രിയപ്പെട്ട അര്‍ജുന്‍ ജീവനോടെ മടങ്ങിയെത്തുമെന്ന് വിശ്വസിച്ചിരുന്നു ചിലരെങ്കിലും. പക്ഷേ അത്ഭുതമൊന്നും സംഭവിച്ചില്ല. എന്നാല്‍ ലോറി കണ്ടെത്തി. അതിനുള്ളില്‍ അര്‍ജുന്‍റെ ചേതനയറ്റ് ശരീരവും. ഉള്ളുലച്ച, കണ്ണുനിറച്ച കാഴ്ച, അര്‍ജുന്‍ ഇനി തിരിച്ചുവരില്ല. 72 ദിവസത്തെ കാത്തിരിപ്പിന് ഉത്തരമായി. ഗംഗാവലി പുഴ ശാന്തമായി ഒഴുകുന്നു. അര്‍ജുന്‍റെ ഓര്‍മകളെ ഇനി ഒരു കുത്തൊഴുക്കിനും കവരാനാവില്ല. അവന്‍റെ ഓര്‍മകളെ ഒരു ചതുപ്പിലും താഴ്ത്താനുമാവില്ല. നല്ല മനുഷ്യരെക്കുറിച്ച് ഓര്‍ക്കുമ്പോഴൊക്കെയും ഇനി നമ്മള്‍ അര്‍ജുനെ ഓര്‍ക്കും, മനാഫിനെ ഓര്‍ക്കും. പേരറിയാത്ത ഒരുപാട് മുഖങ്ങള്‍ ഓര്‍ക്കും. അര്‍ജുന്‍ നീ ഓര്‍മകളില്‍ ജീവിക്കും.