ബലാൽസംഗക്കേസില്‍ നടന്‍ സിദ്ദിഖിനെ അറസ്റ്റുചെയ്യാന്‍ അരയും തലയും മുറുക്കി അന്വേഷണസംഘം. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ, ഒളിവില്‍ പോയ സിദ്ദിഖിനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടാനുള്ള സാധ്യത ആരാഞ്ഞ് സിദ്ദിഖിന്റെ മകന്‍ ഷഹീന്‍ സിദ്ദിഖ് അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി.. പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്ന സിദ്ദിഖിന്റെ വാദം അനാവശ്യമെന്ന് കോടതി വിമർശിച്ചു. അഞ്ചുവർഷത്തോളമായി ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന സർക്കാർ പുലർത്തുന്ന മൗനം നിഗൂഢമെന്നും കോടതി പറഞ്ഞു. സിദ്ദിഖിനെ നിരീക്ഷിക്കുന്നതിൽ അന്വേഷണസംഘത്തിന് പിഴവ് പറ്റി എന്ന് വിമർശനം. മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് ഉത്തരവ് ഉണ്ടെന്ന കാര്യം അറിഞ്ഞിട്ടും അന്വേഷണസംഘം കാണിച്ച ഉദാസീനതയാണ് വിമർശനത്തിന് കാരണം. അറസ്റ്റിന് തടസമില്ലാതിരുന്നിട്ടും നടപടി എടുക്കാത്തതിനും അന്വേഷണസംഘം മറുപടി പറയേണ്ടിവരും. വിഡിയോ കാണാം.