ആരോപണപ്പെരുമഴകള്‍ക്കൊടുവിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു മണിക്കൂറും നാല്‍പ്പത് മിനിറ്റും നീണ്ട വാര്‍ത്താസമ്മേളനം നടത്തിയത്. വളരെ വ്യക്തമായും ദൃഢമായുമുളള വാക്കുകളിലൂടെ പി വി അന്‍വര്‍ തൊടുത്തുവിട്ട ആരോപണങ്ങള്‍ക്ക് ഒന്നൊന്നായി മുഖ്യമന്ത്രി മറുപടി പറഞ്ഞു. പി വി അന്‍വറിന്‍റെ നിലപാടുകളെ പൂര്‍ണമായും തളളിക്കൊണ്ടും അതോടൊപ്പം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയേയും എഡിജിപി എംആര്‍ അജിത്കുമാറിനെയും ന്യായീകരിച്ചുകൊണ്ടും അവര്‍ക്ക് കവചം തീര്‍ത്തുകൊണ്ടും ഉളള വാക്കുകളാണ് മുഖ്യമന്ത്രിയില്‍ നിന്നും വന്നത്. വിഡിയോ കാണാം.