9-30Prg-HD

TOPICS COVERED

സംസ്ഥാനത്ത് മഴ തകര്‍ത്തുപെയ്യുകയാണ്. ഭയന്ന് വിറങ്ങലിച്ച് മനുഷ്യനും മൃഗങ്ങളും ജീവിതം തള്ളി നീക്കുന്നു. വീടും കെട്ടിടങ്ങളും തകര്‍ന്നു വീഴുന്നു, കൂറ്റന്‍ മരങ്ങള്‍ പൊടുന്നനെ നിലംപതിക്കുന്നു. ഓരോ മഴക്കാലത്തെയും ഭയത്തോടെ വരവേല്‍ക്കുന്ന തീരദേശ ജനതയുടെ അവസ്ഥയ്ക്ക് ഇക്കുറിയും മാറ്റമില്ല.

 

കിടപ്പാടം നഷ്ടപ്പെട്ട് ജീവനും കൈയ്യില്‍പ്പിടിച്ച് ഭീതിയോടെ ജീവിക്കേണ്ടിവരുന്ന ഒരുപറ്റം മനുഷ്യര്‍.  പകലന്തിയോളം പെയ്തുകൊണ്ടിരിക്കുന്ന മഴയില്‍ ഭയം വേണ്ട ജാഗ്രത മതിയെന്ന് ഇവരോട് പറയാനാകുമോ? 

ശമനമില്ലാതെ മഴ പെയ്തുകൊണ്ടിരിക്കുമ്പോള്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് കേരള ജനത. സംസ്ഥാനത്തിന്‍റെ കടലോരമേഖലകളില്‍ ഇപ്പോഴും മഴ വ്യാപക നാശം വിതച്ചുകൊണ്ടിരിക്കുകയാണ്. തോരാമഴയില്‍ തീരദേശത്ത് ഇനിയും ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമോ? കടലോരജനതയെ ആര് രക്ഷിക്കും?