thrissur

TOPICS COVERED

ലോക്സഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നേറ്റത്തിലെ ഏക കരട്. വടകരയില്‍ നിന്ന് തൃശൂരിലെത്തിച്ച് മല്‍സരിപ്പിച്ച സീനിയര്‍ നേതാവ് കെ. മുരളീധരന്‍ തോറ്റു. വെറുമൊരു തോല്‍വിയല്ല, നല്ല ഒന്നാന്തരം തോല്‍വി. അതും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട വമ്പന്‍ പരാജയം. ഈ ലോക്സഭാതിരഞ്ഞെടുപ്പില്‍ സിറ്റിങ് എംപിമാരെയെല്ലാം അതാത് മണ്ഡലങ്ങളില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചശേഷം ഉണ്ടായ ഏകമാറ്റമാണ് തൃശൂരിലേത്. വടകരയുടെ സിറ്റിങ് എംപിയായിരുന്നു കെ. മുരളീധരനെ തൃശൂരേക്ക് മാറ്റിപ്രതിഷ്ഠിച്ചു. അതുവരെ പോസ്റ്ററുകളും ചുമരെഴുത്തും ഒക്കെയായി പ്രചാരണത്തിന് തുടക്കം കുറിച്ച തൃശൂരിന്‍റെ സിറ്റിങ് എംപി ടി.എന്‍. പ്രതാപനെ മുരളീധരന്‍റെ പ്രചാരണത്തിന്‍റെ ചുമതലയിലേക്ക് മാറ്റവുമായി. സഹോദരി പത്മജയുടെ ബിജെപി പ്രവേശനവും സുരേഷ് ഗോപിയുടെ വിജയസാധ്യതകളും കണക്കിലെടുത്ത് പ്രസ്റ്റീജ് വിജയം ലക്ഷ്യമിട്ടെത്തിയ കെ. മുരളീധരന് എല്ലാം പിഴച്ചു. അടിത്തട്ടില്‍ നിന്നുവരെ വോട്ടുകള്‍ മറുചേരിയിലേക്ക് മറിഞ്ഞു. ജയിച്ചില്ല എന്നു മാത്രമല്ല രണ്ടാംസ്ഥാനം പോലും കിട്ടിയില്ല. സംസ്ഥാനത്ത് യു.ഡി.എഫ് തരംഗം  110 മണ്ഡലങ്ങളില്‍ ആഞ്ഞുവീശിയപ്പോഴും തൃശൂരില്‍ അതിന്‍റെ പൊടിപോലുമുണ്ടായില്ല. വിഡിയോ കാണാം.

ENGLISH SUMMARY:

Thrissur congress controversy