150 ഓളം സിനിമകളിലൂടെ തമിഴ്നാടിന്റെ ക്യാപ്റ്റനായി മാറിയ നടനാണ് വിടവാങ്ങുന്നത്. 1970 മുതൽ 2000 വരെയുള്ള കാലഘട്ടത്തിൽ  ആക്ഷൻ ഹീറോയായി തമിഴ്നാടിന് അകത്തും പുറത്തും വൻ ആരാധക വൃന്ദത്തെയാണ് വിജയകാന്ത് സൃഷ്ടിച്ചത്. തമിഴ്നാടിന്റെ പ്രതിപക്ഷ നേതാവായിരുന്നെങ്കിലും അദ്ദേഹം സ്ഥാപിച്ച രാഷ്ട്രീയ പാർട്ടിക്ക് സംസ്ഥാനത്ത് വലിയ  ചലനമുണ്ടാക്കാൻ ആയില്ല. കമൽഹാസനും രജനികാന്തും അടക്കിവാണിരുന്ന തമിഴ് സിനിമ മേഖലയിൽ , 1970 മുതൽ 2000 വരെ ആക്ഷൻ ഹീറോ പരിവേഷത്തിൽ  തന്റേതായ ഇടം കണ്ടെത്തിയ താരമാണ് വിജയകാന്ത്.  

പുരട്ച്ചി കലൈഞ്ഞർ -  ക്യാപ്റ്റൻ എന്നിങ്ങനെ തമിഴ്നാടിന്റെ രാഷ്ട്രീയ മണ്ഡലത്തിലും സിനിമ മേഖലയിലും  വ്യക്തിമുദ്ര പതിപ്പിച്ച വിജയകാന്തിന്റെ  വിളിപ്പേരുകൾ പലതാണ്. 1952 ൽ മധുരയിൽ ജനിച്ച നാരായൺ വിജയരാജ് ആളകർസാമി സിനിമയിൽ എത്തിയപ്പോൾ വിജയകാന്തായി. ഇനിക്കും  ഇല്ലാമൈ എന്ന 1979 ലെ ആദ്യ സിനിമയിൽ തുടങ്ങി 157  ചിത്രങ്ങളിലാണ് അദ്ദേഹം വേഷമിട്ടത്.   1991 ൽ അദ്ദേഹത്തിൻറെ നൂറാം സിനിമിയായ ക്യാപ്റ്റൻ പ്രഭകരനിലൂടെയാണ് ക്യാപ്റ്റൻ എന്ന വിളിപ്പേര് ലഭിക്കുന്നത്. അമ്മൻ കോവിൽ കിഴക്കലെ,  ചിന്ന ഗൗണ്ടർ, ഭരതൻ തുടങ്ങിയ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടു. അഭിനയ ജീവിതത്തിൽ കലൈമാമണി, സംസ്ഥാന പുരസ്കാരങ്ങൾ  തേടിയെത്തി.  രണ്ടായിരത്തിൽ അദ്ദേഹം നടികർ സംഘം പ്രസിഡണ്ട് ആയതോടെയാണ് സംഘടനയുടെ നല്ല കാലം ആരംഭിക്കുന്നത്. വിജയകാന്തിന്റെ പ്രവർത്തന കാലത്താണ് സംഘടനയുടെ സാമ്പത്തിക ബാധ്യതകൾക്ക് പരിഹാരം കണ്ടു.. പിന്നാലെ 2005 ഡിഎംഡികെ എന്ന പാർട്ടി സ്ഥാപിച്ചു.  കന്നിയങ്കത്തിൽ പാർട്ടി മുഴുവൻ സീറ്റിലും മത്സരിച്ചെങ്കിലും വിജയകാന്ത് മാത്രമാണ് വിജയിച്ചത്.  2011 അണ്ണാ ഡിഎംകെ ക്കൊപ്പം മത്സരിച്ച് വീണ്ടും നിയമസഭയിൽ എത്തി. എന്നാൽ ജയലളിതയുമായി തെറ്റിപ്പിരിഞ്ഞ് പ്രതിപക്ഷ നേതാവായി. ഡി.എം.കെയെകാൾ കൂടുതൽ സീറ്റുകൾ ഡി എം ഡി കെ യാണ് ആ തിരഞ്ഞെടുപ്പിൽ നേടിയത്. 2016ൽ വീണ്ടും മത്സരിച്ചെങ്കിലും കെട്ടിവെച്ച കാശ് പോലും ലഭിച്ചില്ല. പൊതുമേഖലയിൽ നിന്ന് വിട വാങ്ങിയ അദ്ദേഹം ആരോഗ്യപ്രശ്നങ്ങൾ തുടർന്ന് ചികിത്സയിലായിരുന്നു. 

Actor vijayakant life story