ഇടതുപക്ഷ വിദ്യാർഥി സംഘടനയായ എസ്എഫ്ഐ ഇടയ്ക്കിടെ വാർത്തകളിൽ ഇടംനേടും. സിപിഎം പ്രതിപക്ഷത്തുള്ളപ്പോൾ സമരവീര്യത്തിൻറെ പേരിലാണ് സംഘടന മിന്നിനിൽക്കുന്നതെങ്കിൽ ഇടതുഭരണ സമയത്ത് സമരത്തിന് അവധിയാണ്.അതുക്കൊണ്ടാകണം വിവാദങ്ങളുണ്ടാകുന്നതെല്ലാം ഇത്തരം വിശ്രമവേളകളിലാണ്. എസ്എഫ് ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പാർട്ടിക്ക് ഉണ്ടാക്കിയ് അവമതിപ്പ് ചില്ലറയല്ല. നേതാക്കളുടെ വഴിവിട്ട പോക്കിനെപറ്റിയുള്ള പരാതികളേറിയപ്പോൾ ജില്ലാ കമ്മറ്റി പിരിച്ചുവിടാൻ വരെ സംസ്ഥാന സെക്രട്ടറിക്ക് തീരുമാനിക്കേണ്ടി വന്നു. നിയന്ത്രിക്കാനാരുമില്ലാത്ത അവസ്ഥയിലേക്ക് സംഘടന പോകുന്നുവെന്ന മുന്നറിയിപ്പ് പലവട്ടം പാർട്ടിക്ക് ലഭിച്ചു. വിഡിയോ കാണാം,