മധു മനസാക്ഷിയുടെ നൊമ്പരമാണ്. അരി മോഷ്ടിച്ചെന്ന കാരണത്താല്‍ 2018 ഫെബ്രുവരി 22ന് നാട്ടുകാര്‍ കാട്ടില്‍ പോയി മധുവിനെ പിടിച്ച് ബന്ധിയാക്കി അഞ്ച് കിലോമീറ്റര്‍ മധുവിനെ നടത്തി, മുക്കാലി എന്ന സ്ഥലത്ത് എത്തിച്ചു. ശേഷം ആള്‍ക്കൂട്ട വിചാരണ നടത്തി, മര്‍ദ്ദിച്ച്, അവശനാക്കി കൊലപ്പെടുത്തിയെന്ന് കേസ്. അഞ്ച് വര്‍ഷത്തിന് ശേഷം വിധി പറയുമ്പോള്‍, കേരളത്തിന്‍റെ കണ്ണും കാതും മണ്ണാര്‍ക്കാട്ടേക്ക് ഫോക്കസ് ചെയ്ത നേരങ്ങള്‍..