മലയാളത്തിലെ ജനപ്രിയമായ ഏറ്റവും മികച്ച സിനിമകള്‍ എടുത്താല്‍ അതില്‍ മുന്‍നിരയില്‍ സ്ഫടികവും ഉണ്ടാകും. ആടുതോമയും ചാക്കോ മാഷും പൊന്നമ്മയും തുളസിയും കുറ്റിക്കാടനുമെല്ലാം വീണ്ടും തീയറ്ററുകള്‍ കീഴടക്കുകയാണ്. ഇതൊരു ചരിത്രമാണ്. 28 വര്‍ഷങ്ങള്‍... നമ്മള്‍ എത്രയോ തവണ കണ്ട് ആസ്വദിച്ച അതേ സിനിമ, സ്ഫടികത്തിളക്കത്തോടെ വീണ്ടും തീയറ്ററുകളില്‍ എത്തുമ്പോള്‍ പുതിയൊരു അനുഭവമാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്. മനഃപാഠമാക്കിയ രംഗങ്ങള്‍, ഡയലോഗുകള്‍, പാട്ടുകള്‍ എല്ലാം ബിഗ് സ്ക്രീനില്‍ തെളിയുമ്പോള്‍ ആരവങ്ങളും ആര്‍പ്പുവിളികളുമാണ് തീയറ്ററുകളിലെല്ലാം, സ്ഫടികം ഒരു ട്രെന്‍ഡിന് തുടക്കമിടുമോ? സംസാരിക്കാം ടോക്കിങ് പോയിന്‍റ്
Talking Point discussing about is the Movie Spadikam become a trendsetter ?